തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് അയച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്നാണ് നടപടി.

പരാതിയിൽ ആരോപിച്ച കാര്യങ്ങളിൽ മന്ത്രിയുടെ വിശദീകരണം തേടിയാണ് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമേ സാമൂഹ്യക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിെരെയും നോട്ടീസ് അയച്ചിട്ടുണ്ട്. സെപ്തംബർ 14 നുള്ളിൽ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ