scorecardresearch

കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി; നടന്നത് ഒന്നര കിലോമീറ്റർ

റോഡിലൂടെ നടക്കുന്ന കുട്ടിയെ കണ്ട് ആളുകൾക്ക് സംശയം തോന്നിയിരുന്നു

കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി; നടന്നത് ഒന്നര കിലോമീറ്റർ

കൊച്ചി: കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി ഒറ്റയ്‌ക്ക് നടന്നത് ഒന്നരകിലോമീറ്ററോളം . ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നാണ് കുട്ടിയെ അമ്മയുടെ അടുത്ത് തിരിച്ചെത്തിച്ചത്. തൃക്കാക്കരയിലാണു സംഭവം.

Read Also: ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

വീട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടയിലാണ് കൂട്ടുകാരോട് വഴക്കിട്ടത്. പുറത്തിറങ്ങി റോഡിലൂടെ ഒന്നരകിലോമീറ്ററോളം നടന്ന കുട്ടി കോവിഡ് ക്വാറന്റെെൻ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Read Also: Horoscope Today June 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

റോഡിലൂടെ നടക്കുന്ന കുട്ടിയെ കണ്ട് ആളുകൾക്ക് സംശയം തോന്നിയിരുന്നു. പലരും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. എന്നാൽ, ഫലമുണ്ടായില്ല. ഈ സമയത്താണ് എഎസ്‌ഐ കെ.ശിവകുമാർ സ്ഥലത്തെത്തിയത്.

കുട്ടി സംസാരിക്കുന്ന ഭാഷ കേട്ട് മലയാളിയല്ലെന്ന് ബോധ്യപ്പെട്ടു. ശിവകുമാർ അറിയിച്ചതിനെത്തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ തുതിയൂർ ആദർശ റോഡിൽ വീടു നിർമാണത്തിനെത്തിയ ഒഡീഷ സ്വദേശിയുടെ കുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയെ കെെമാറുകയും ചെയ്‌തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Child missing kochi kerala police

Best of Express