കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗെല്ല വയറിളക്കം ബാധിച്ച ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന തേക്കിരി വീട്ടിൽ അർഷാദി​ന്റെ രണ്ട് വയസ്സുള്ള മകന്‍ സയാൻ ആണ് മരിച്ചത്. സഹോദരനായ സിയാന്‍ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ18ന് വയറിളക്കത്തെ തുടർന്ന് ഇവർ കൈതപ്പൊയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടർന്ന് വെള്ളിയാഴ്ച്ച മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഷിഗെല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഷിഗെല്ല സ്ഥിരീകരിച്ചതോടെ പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സമീപത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷനും ലഘുലേഖയും വിതരണം ചെയ്തു. തിങ്കളാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.

മലം കലർന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ