പത്തനംതിട്ടയിൽ കൊല്ലപ്പെട്ട 5 വയസുകാരി ലൈംഗിക പീഡനത്തിനിരയായി: പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ചലനമറ്റ രീതിയില്‍ കിടക്കുന്നത് കാണുകയായിരുന്നു

പത്തനംതിട്ട: രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മപൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു. തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ചലനമറ്റ രീതിയില്‍ കിടക്കുന്നത് കാണുകയായിരുന്നു. വീട്ടുജോലി ചെയ്തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Child abuse in pathanamthitta

Next Story
3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1898 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express