പത്തനംതിട്ട: എം.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ കുട്ടികളാണ് നറുക്കെടുത്തത്.
Read Also: ശബരിമലയില്‍ അക്രമം നടത്തിയവര്‍ ‘പൊതുശല്യക്കാര്‍’; 14 പേര്‍ക്ക് സമന്‍സ്
തിരുനാവായ ക്ഷേത്രത്തിലാണ് ഇപ്പോള്‍ സുധീര്‍ നമ്പൂതിരി. ഏഴ് തവണ ശബരിമല മേല്‍ശാന്തിക്കായി പേര് നല്കിയ സുധീര്‍ നമ്പൂതിരി മൂന്ന് തവണ അന്തിമ പട്ടികയിലെത്തിയ വ്യക്തി കൂടിയാണ്. എല്ലാം ദൈവാനുഗ്രഹമാണെന്ന് സുധീര്‍ നമ്പൂതിരി പറഞ്ഞു. എം.എസ്.പരമേശ്വരന് നമ്പൂതിരിയാണ് മാളികപ്പുറത്ത് മേല്‍ശാന്തി. എറണാകുളം പുളിയാനം സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി. മാസപ്പൂജയ്ക്കായി ശബരിമല നട ഇന്നലെയാണ് തുറന്നത്