Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി സുധീര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയാണ് മാളികപ്പുറത്ത് മേല്‍ശാന്തി

Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ്, Lok Sabha Election 2019, General Election 2019, പൊതു തിരഞ്ഞെടുപ്പ് 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, kerala Election commissioner, ശബരിമല, Sabarimala, iemalayalam, ഐ ഇ മലയാളം
Sabarimala

പത്തനംതിട്ട: എം.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ കുട്ടികളാണ് നറുക്കെടുത്തത്.

Read Also: ശബരിമലയില്‍ അക്രമം നടത്തിയവര്‍ ‘പൊതുശല്യക്കാര്‍’; 14 പേര്‍ക്ക് സമന്‍സ്

തിരുനാവായ ക്ഷേത്രത്തിലാണ് ഇപ്പോള്‍ സുധീര്‍ നമ്പൂതിരി. ഏഴ് തവണ ശബരിമല മേല്‍ശാന്തിക്കായി പേര് നല്‍കിയ സുധീര്‍ നമ്പൂതിരി മൂന്ന് തവണ അന്തിമ പട്ടികയിലെത്തിയ വ്യക്തി കൂടിയാണ്. എല്ലാം ദൈവാനുഗ്രഹമാണെന്ന് സുധീര്‍ നമ്പൂതിരി പറഞ്ഞു. എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയാണ് മാളികപ്പുറത്ത് മേല്‍ശാന്തി. എറണാകുളം പുളിയാനം സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി. മാസപ്പൂജയ്ക്കായി ശബരിമല നട ഇന്നലെയാണ് തുറന്നത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chief priest of sabarimala mk sudheer namboothiri

Next Story
പണം പിരിച്ചത് ഓട്ടോക്കൂലിയ്ക്ക് വേണ്ടി: ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാംപിലുള്ളവരും, വീഡിയോcollects money from relief camp, ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ്, cpm local committee member, സിപിഎം ലോക്കൽ കമ്മിറ്റി അംഗം, relief camp, ദുരിതാശ്വാസ ക്യാംപ്, Cherthala, ചേർത്തല, kerala flood, കേരളത്തിൽ പ്രളയം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com