/indian-express-malayalam/media/media_files/uploads/2019/06/highway-images-2.jpeg)
ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം ഒടുവില്‍ കേന്ദ്രം അംഗീകരിച്ചു. ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് രണ്ടാം നിരയിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്രം റദ്ദാക്കിയത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നടപടിയാണ് ഒഴിവാക്കിയത്.
ഇതോടെ സംസ്ഥാനത്തെ ദേശീയപാത വികസനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാത വികസനം രണ്ടു തട്ടാക്കി തിരിച്ചത്. ഇതിൽ രണ്ടാം ഭാഗത്തായിരുന്നു കേരളത്തെ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ നടപടി സംസ്ഥാനത്തെ ദേശീയപാത വികസനം പിന്നോട്ടടിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി നേരിട്ട് കണ്ട് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിലും കേരളം ഈ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവ് റദ്ദാക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.