തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്കാ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ച​ർ​ച്ച. ബി​ജെ​പി സം​സ്ഥാ​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ആ​ർ​എ​സ്എ​സ് നേ​താ​വ് പി. ​ഗോ​പാ​ല​ൻ കു​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെയും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിക്കാനായിരുന്നു അസാധാരണ നടപടി. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം നഗരപരിധിയില്‍ പോലീസ്‌ ആക്ട്‌ പ്രകാരമുള്ള നിരോധനാജ്ഞ തുടരുകയാണ്‌. രാത്രികാല പട്രോളിങ്ങിനായി വാഹനങ്ങളിലും ബൈക്കുകളിലും കൂടുതല്‍ പോലീസും രംഗത്തുണ്ട്‌. ജില്ലയിലെ അതിര്‍ത്തി മേഖലകളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഗുണ്ടകളെ പിടികൂടുന്നതിനുള്ള പോലീസിന്റെ സ്‌ക്വാഡും ഇന്ന്‌ മുതല്‍ രംഗത്തിറങ്ങും. മുന്‍കരുതല്‍ നടപടിയായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജയിലിലടയ്‌ക്കാനാണ്‌ സ്‌ക്വാഡ്‌ നടപടിയെടുക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.