തിരുവനന്തപുരം: വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തു. 9,10 തിയതികളിലാണ് യോഗം. യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാ മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും നിർദേശം നൽകി. പദ്ധതി നിർവഹണം വിലയിരുത്തുന്നതിനൊപ്പം പുതിയ പദ്ധതി നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്യും.

ഓരോ വകുപ്പിനോടും മൂന്ന് മെഗാ പദ്ധതികൾ തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരോടും വകുപ്പു സെക്രട്ടറിമാരോടും മുഖ്യമന്ത്രി പ്രവർത്തന റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ മുഖ്യമന്ത്രി ഇവ നേരിട്ട് പരിശോധിക്കും. മന്ത്രിമാരുടെ പ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം മെച്ചമാക്കാനുള്ള നിർദ്ദേശങ്ങളും പിണറായി നൽകും.

ആര്‍ദ്രം, പൊതുവിദ്യാഭ്യാസ പദ്ധതി, ലൈഫ്, ഹരിതകേരളം എന്നീ നാലു മിഷനുകളുടെ പ്രവർത്തനവും ചർച്ചയ്ക്കു വരും. ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ