തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച (സെപ്റ്റംബർ 3) അമേരിക്കയിലേക്ക് പോകും. മൂന്നാഴ്ചയ്ക്കുശേഷമായിരിക്കും അദ്ദേഹം മടങ്ങിയെത്തുക. കഴിഞ്ഞ മാസം 19 ന് ചികിൽസയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

യുഎസിലെ ലോകപ്രശസ്തമായ മയോ ക്ലിനിക്കിൽ 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം വിധേയനാവുക. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനും യുഎസിലേക്ക് പോകും. ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രിയാണ് മയോ ക്ലിനിക്. കാൻസർ, പ്രമേഹം, നാഡികൾ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന സ്ഥാപനമാണിത്. മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി.കാർത്തികേയൻ എന്നിവരും ഇവിടെ നിന്നും ചികിത്സ തേടിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചുമതല ആർക്കായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയ ഇ.പി.ജയരാജനായിരിക്കും ചുമതല ലഭിക്കുകയെന്നാണ് സൂചനകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ