scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

CM Pinarayi Vijayan US Speech: ‘കേരളത്തിന്റെ അതിജീവനത്തിന് സഹകരിക്കണം’; അമേരിക്കൻ മലയാളികളുടെ പിന്തുണ തേടി പിണറായി വിജയൻ

Chief Minister Pinarayi Vijayan Request Support from American Malayalees: യുഎസ്സിലെ മയോ ക്ലിനിക്കിലെ ചികിൽസയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്

CM Pinarayi Vijayan Requested Support from American Malayalees for reconstruction of Kerala: ന്യൂയോർക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിന് അമേരിക്കൻ മലയാളികളുടെ പിന്തുണ മുഖ്യമന്ത്രി തേടിയത്.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകൾക്ക്‌ തീരുമാനിക്കാം.

ക്രൗഡ് ഫണ്ടിങ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണം.

ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി തോമസ്‌ ഐസകിനെ അമേരിക്കയിലേക്ക്‌ അയക്കും, മുഖ്യമന്ത്രി പറഞ്ഞു.

യുഎസ്സിലെ മയോ ക്ലിനിക്കിലെ ചികിൽസയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേയ്ക്ക് പോയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chief minister pinarayi vijayan requested american malayalees to support for rebuilding kerala