Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്: മുഖ്യമന്ത്രി

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തുന്നുണ്ട്

pinarayi vijayan, cpm

കണ്ണൂര്‍: ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ നാട്ടില്‍ ദേശാടന പക്ഷികള്‍ ചിലപ്പോള്‍ വരാറുണ്ടല്ലോ. ഇപ്പോള്‍ ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് വളരെ ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. അത് നമ്മളെയെല്ലാം വളരെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരുമാകും. അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളാണ്. അവര്‍ക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണ്. എന്തൊരു ആപത്താണ് വരാന്‍ പോകുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായും തൃശൂരില്‍ യുവമോര്‍ച്ച റാലിയെ അഭിസംബോധന ചെയ്യുന്നതിനായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ഇതേ ദിവസം തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.

രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദിയുടെ നൂറ് റാലികളില്‍ രണ്ടാമത്തെ റാലിയാണ് ഇന്ന് തൃശൂരില്‍ നടക്കുന്നത്. കൊച്ചിയില്‍ കേരളം കണ്ട ഏറ്റവും വലിയ പെട്രോളിയം സംസ്‌കരണ പ്ലാന്റായി ഇത് മാറും. തമിഴ്നാട്ടിലെ മധുരയില്‍ പൊതുപരിപാടിയില്‍ രാവിലെ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററിലാവും കൊച്ചിയിലെയും തൃശൂരിലെയും യോഗ സ്ഥലങ്ങളിലേക്ക് അദ്ദേഹം പോവുക.

ജനുവരി 15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. അതിന് ശേഷം പാര്‍ട്ടി പൊതു യോഗത്തിലും മോദി പങ്കെടുത്തു. പിന്നീട് കോടികള്‍ ചെലവഴിച്ച് സ്വദേശി ദര്‍ശന്‍ പദ്ധതി വഴി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chief minister pinarayi vijayan prime minister narendra modi

Next Story
Kerala Lottery Today Results: പൗര്‍ണമി RN-376 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം വയനാടിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com