/indian-express-malayalam/media/media_files/uploads/2017/09/pinarayi1dd-horzOut.jpg)
തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരുടെ കൊലപാതകത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന ഗൗരി ലങ്കേഷ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങിൽ കേന്ദ്രസർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് പിണറായി വിജയൻ ഉന്നയിച്ചത്. മതത്തിന്റെ പേരിൽ നടക്കുന്ന കൊലപാതങ്ങളിൽ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ എടുക്കുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് ഈ മാസം അഞ്ചിനായിരുന്നു ബംഗ്ലൂരുവിലെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ തോക്കുകളെന്ന് കഴിഞ്ഞദിവസം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us