കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകർച്ചവ്യാധി വിദഗ്‌ധർ മുഖ്യമന്ത്രിയെ പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. സാധാരണ നടത്താറുളള വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഭാര്യ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ