Latest News

ഉത്തരവാദികള്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ എല്ലാം ചെയ്യും: മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി

Pinarayi Vijayan, Pinarayi Venkitaraman, മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു, Journalist dead, വാഹനാപകടം, Car Accident, Accident, മാധ്യമപ്രവർത്തകൻ മരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ, Sriram Venkitaraman, ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, Sriram Venkitaraman IAS, ഐഇ മലയാളം, iemalayalam

തിരുവനന്തപുരം: ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീര്‍ണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ ഗവണ്‍മെന്റ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത് അത്യധികം വ്യസനം ഉണ്ടാക്കിയ അനുഭവമാണ്. വാര്‍ത്താ സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീര്‍ ആരുടെയും മനസ്സില്‍ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്” മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 10 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ മ്യൂസിയം പൊലീസിന്റെ ആദ്യത്തെ എഫ്ഐആറില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമായിരുന്നു ചേര്‍ത്തത്. ശ്രീറാമിനൊപ്പം സഞ്ചരിച്ച മരപ്പാലം സ്വദേശിനിയായ യുവതി വഫ ഫിറോസിനെ വഞ്ചിയൂര്‍ കോടതിയിലെത്തിച്ച് രഹസ്യമൊഴിയെടുത്തു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ വച്ച് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chief minister pinarayi vijayan facebook post on sreeram venkiraman

Next Story
ബഷീറിനെ സ്കൂട്ടറിൽ കയറ്റി വിടാൻ ശ്രീറാം ശ്രമിച്ചു, സഹായിക്കൂവെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ അപേക്ഷിച്ചു; ദൃക്സാക്ഷിsreeram venkitaraman, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express