തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ നവമാധ്യമങ്ങളിലെ ഇടെപടൽ സജീവമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നവമാധ്യമങ്ങളിൽ സർക്കാർ പദ്ധതികൾക്കും സർക്കാരിന്റെ ഇടപെടലുകൾക്കും കൂടുതൽ ജനശ്രദ്ധ നേടിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിളിച്ചു ചേർത്ത മന്ത്രിസഭ യോഗത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.

സിപിഐ മന്ത്രിമാരാണ് നവമാധ്യമങ്ങളിലെ ഇടപെടലിൽ ഏറ്റവും പുറകിലുള്ളത്. വനം മന്ത്രി പി.തിലോത്തമൻ, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, മാത്യു ടി തോമസ് തുടങ്ങിയവരോടാണ് നവമാധ്യമങ്ങളിലെ ഇടപെടൽ സജീവമാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിന്റെ ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫീസിനായിരിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നവമാധ്യമ സെൻട്രൽ ഡസ്‌ക് പ്രവർത്തനം തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ