കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ടിപി സെന്‍കുമാറും ഒരേ വേദിയിലെത്തി. വയനാട് നടന്ന ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പുനര്‍നിയമനത്തിനു ശേഷം ഇതാദ്യമായാണ് സെന്‍കുമാര്‍ പിണറായി വിജയനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

വിരമിക്കാന്‍ വളരെ കുറച്ചുനാളുകള്‍ മാത്രമാണ് സെന്‍കുമാറിനുളളത്. സെന്‍കുമാറുമായി വേദി പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയാണെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച സെന്‍കുമാര്‍ വേദിയില്‍ അദ്ദേഹവുമായി സൗഹൃദ സംഭാഷണവും നടത്തി.

സ്വാഗതം പറയുമ്പോൾ ബൊക്കെയ്ക്കു പകരം വയനാടൻ തേനായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമ്മാനമായി നൽകിയത്. സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ പൊ​ലീ​സ് സേ​ന​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും ടി.​പി. സെ​ൻ​കു​മാ​ർ മ​റ​ന്നി​ല്ല. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ജ​ന​പ​ക്ഷ​ത്തു​നി​ന്നാ​യി​രി​ക്ക​ണം െപാ​ലീ​സ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഒാ​ർ​മി​പ്പി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ