/indian-express-malayalam/media/media_files/2025/05/29/Qf8GkHIodRygiCAAI1PK.jpg)
ഫയൽ ഫൊട്ടേോ
തിരുവനന്തപുരം: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ
കേസിൽ അഞ്ച് പേർ പിടിയിൽ
അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ 15 പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ ദൃശ്യങ്ങളിലുള്ള പലരും നിലവിൽ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ പൊലീസ് സംശയിക്കുന്ന സ്ത്രീകൾക്ക് മർദനത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
Also Read: തടവുകാരുടെ അടിയന്തര പരോളിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
അപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. അറസ്റ്റിലായവരിൽ ചിലർ ബിജെപി പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. മുരളി, അനു എന്നിവർ 15 വർഷം മുൻപ് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദ് എന്നിവരെ വെട്ടിയ കേസിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
Read More: ഹൃദയപൂർവ്വം രാജ്യാതിർത്തികൾ കടന്ന് കേരളത്തിന്റെ കരുതൽ; പ്രതീക്ഷയോടെ ദുർഗ കാമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us