scorecardresearch

നാവികസേനാ ഹെലികോപ്റ്ററിന് എരമല്ലൂര്‍ സ്‌കൂൾ മുറ്റത്ത് അടിയന്തിര ലാൻഡിങ്

കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട ചേതക് ഹെലികോപ്റ്ററാണ് അടിയന്തരമായി സ്കൂൾ മുറ്റത്ത് ഇറക്കിയത്

കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട ചേതക് ഹെലികോപ്റ്ററാണ് അടിയന്തരമായി സ്കൂൾ മുറ്റത്ത് ഇറക്കിയത്

author-image
WebDesk
New Update
നാവികസേനാ ഹെലികോപ്റ്ററിന് എരമല്ലൂര്‍ സ്‌കൂൾ മുറ്റത്ത് അടിയന്തിര ലാൻഡിങ്

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് ദക്ഷിണ നാവികസേനയുടെ ഹെലികോപ്റ്റർ ദേശീയപാത 66 നോട് ചേർന്ന് സ്കൂൾ മൈതാനത്ത് ഇറക്കി. ദക്ഷിണ നാവിക സേനയുടെ ചേതക് വിഭാഗത്തിൽ പെടുന്ന "ഐഎൻ 429" ഹെലികോപ്റ്ററാണ് എരമല്ലൂര്‍ ചമ്മനാട് ഇസിഇകെ സ്കൂളിന്റെ മൈതാനത്ത് ഇറക്കിയത്.

Advertisment

പതിവ് നിരീക്ഷണ പറക്കൽ നടത്തുകയായിരുന്നു ഹെലികോപ്റ്റർ. ഈ ഘട്ടത്തിൽ എഞ്ചിന്റെ പ്രവർത്തനത്തിൽ തകരാർ ഉണ്ടെന്ന് വ്യക്തമായി. രണ്ട് പൈലറ്റുമാരാണ് ഈ സമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

publive-image

പൈലറ്റുമാർക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. അപകടം നടന്നിട്ടില്ലെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ഹെലികോപ്റ്ററിന്റെ സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ അനുസരിച്ചാണ് ലാൻഡിങ് നടത്തിയത്. നാവികസേനയുടെ സാങ്കേതിക സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

Helicopter Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: