തൃശൂർ: അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചെർപ്പുളശേരി ഗവ.യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്.

ഈ മാസം എട്ടിനായിരുന്നു സംഭവം. മിഠായി വാങ്ങിത്തരാമെന്ന വ്യാജേന അധ്യാപകൻ കുട്ടിയെ വിളിപ്പിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. അധ്യാപകൻ വി.പി.ശശികുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംവത്തെത്തുടർന്ന് ഇയാൾ ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ