പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനനക്കേസില്‍ പരാതി നല്‍കിയ യുവതിക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്നെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു പീഡനം നടന്നതെന്ന് യുവതി ആരോപിക്കുന്നു. ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരാതിയിലാണ് പീഡന വിവരം പുറത്തു വന്നത്. ചെർപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

Read More: ആരോപണങ്ങള്‍ തള്ളി സിപിഎം; അന്വേഷണം നടക്കട്ടെ എന്ന് എം.ബി. രാജേഷ് എംപി

സംഘടനാ പ്രവർത്തകരായ ചെറുപ്പക്കാരനും താനും കോളേജ് മാഗസിന്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിപ്പോഴായിരുന്നു പീഡനം നടന്നതെന്ന് യുവതി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ജൂണിലായിരുന്നു പീഡനം നടന്നത്.

അതേസമയം,  പീഡന ആരോപണങ്ങള്‍ തള്ളി പാര്‍ട്ടി പ്രാദേശിക നേതൃത്വവും രംഗത്തെത്തി. ആരോപണ വിധേയനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം പ്രതികരിച്ചു. പാര്‍ട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണ വിധേയനായ യുവാവ് പാര്‍ട്ടി ഭാരവാഹിയോ അനുഭാവിയോ അല്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ