ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച പഴയ എസ്ബിടി, എസ്ബിഎച്ച്,എസ്ബിഎം തുടങ്ങിയ ബാങ്കുകളിലെ ഉപഭോക്താക്കൾ ഡിസംബർ 31 ന് മുൻപ് പുതിയ ചെക് ബുക്ക് കൈപ്പറ്റണം. സെപ്റ്റംബർ 30 ന് അവസാനിച്ച അന്തിമ തീയതി ഡിസംബർ 31 വരെ നീട്ടി പുതിയ വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി.

ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്‌പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്‌പൂർ എന്നീ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ് ഈ മുന്നറിയിപ്പ്.

എസ്ബിഐ മൊബൈൽ ആപ്ലിക്കേഷൻ, എടിഎം, എസ്ബിഐ ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. ഇടപാടുകൾക്ക് മുൻപ് ഉപയോഗിച്ച അതേ കോഡുകൾ തന്നെ തുടർന്നും ഉപയോഗിക്കാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് അടക്കം പഴയ ഐഎഫ്എസ്‌സി കോഡ് നൽകിയവർക്ക് ബുദ്ധിമുട്ടുണ്ടാകാനിടയില്ല. എന്നാൽ കേരളത്തിൽ തിരുവനന്തപുരം അടക്കം പല പ്രധാന നഗരങ്ങളിലെയും ബ്രാഞ്ച് പേര്, ബ്രാഞ്ച് കോഡ്, ഐഎഫ്എസ്‌സി കോഡ് എന്നിവയിൽ മാറ്റം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ