കൊ​ച്ചി: ശബരിമലയില്‍ മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്തന്മാരെ അടിച്ചമർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഹിറ്റ്‌ലറാ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബി​ജെ​പി​ക്കാ​ര​ല്ലാ​ത്ത ഭ​ക്ത​ർ​ക്ക് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം. എ​ല്ലാ​വ​രെ​യും ബി​ജെ​പി​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണു പിണറായി വിജയൻ ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ല. പൊലീസിന്‍റെ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണം. പൊലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ വലിയ തിരിച്ചടി സർക്കാർ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ