തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വതീ പ്ര​വേ​ശ​ന വി​ഷ​ത്തി​ൽ കെ.സുധാകരനെ തളളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിഷയത്തില്‍ സ​ർ​ക്കാ​ർ പി​ടി​വാ​ശി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആവശ്യപ്പെട്ടു. ‘ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന കോ​ട​തി വി​ധി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ ശ്രമിക്കുന്ന​ത്. വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കു​ക​യാ​യി​രു​ന്നു​. സ​ർ​ക്കാ​രി​ന് വി​വേ​ക പൂ​ർ​വം പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ ഞാനും കെ​പി​സി​സി അ​ധ്യ​ക്ഷ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​ന് തയ്യാ​റാ​യി​ല്ല. ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ ക​ലാ​പ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണ്. ര​ണ്ട് ത​വ​ണ ശ​ബ​രി​മ​ല​യി​ൽ ന​ട തു​റ​ന്ന​പ്പോ​ൾ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ട് ത​വ​ണ​യും ശ​ബ​രി​മ​ല ആ​ർ​എ​സ്എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​യെ ആ​ർ​എ​സ്എ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നു​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ