തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​നാ​യ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാണ്ടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് കത്ത് നല്‍കും. തണ്ണീര്‍ത്തട നിയമ ലംഘനത്തിന് വ്യക്തമായ തെളിവുകളുണ്ട്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മന്ത്രിയുടെ കൈയേറ്റത്തിന് മൗനാനുവാദമാണ് മുഖ്യമന്ത്രി കൊടുക്കുന്നത്”, ചെന്നിത്തല പറഞ്ഞു.

‘തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞ പ്ര​മാ​ണി പി​ണ​റാ​യി​യാ​ണോ കോ​ടി​യേ​രി​യാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.