scorecardresearch
Latest News

ലോകായുക്ത ബില്ല്: സര്‍ക്കാര്‍ തലത്തിലെ ഒരഴിമതിയും വെളിച്ചം കാണില്ല, ഗൂഢലക്ഷ്യമെന്ന് ചെന്നിത്തല

ബില്ല് സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും ചെന്നിത്തല പറഞ്ഞു

ലോകായുക്ത ബില്ല്: സര്‍ക്കാര്‍ തലത്തിലെ ഒരഴിമതിയും വെളിച്ചം കാണില്ല, ഗൂഢലക്ഷ്യമെന്ന് ചെന്നിത്തല
ഫയൽ ചിത്രം

തിരുവനന്തപുരം: ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ഗവര്‍ണ്ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്ലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ രണ്ട് ബില്ലുകള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലോകായുക്ത ബില്‍ പാസ്സായാല്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഒരഴിമതിയും വെളിച്ചം കാണില്ല. ഇതു തന്നെയാണു പിണറായിയുടെയും ലക്ഷ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇപ്പോള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന അഴിമതി ക്കേസുകളുടെ പ്രസക്തി തന്നെയില്ലാതാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഈ നീക്കത്തോടെ സിപിഎമ്മിന്റെ കവലപ്രസംഗം പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. സര്‍വ്വകലാശാല പൂര്‍ണ്ണമായും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണു ഗവര്‍ണ്ണറെ ചാന്‍സിലര്‍ പദവിയില്‍നിന്നു ഒഴിവാക്കി മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്നത്. ഈ ബില്ല് സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശം പൂര്‍ണ്ണമായും ഇല്ലാതാക്കും. ഇപ്പോള്‍ത്തന്നെ സെനറ്റും സിന്‍ഡിക്കേറ്റും പൂര്‍ണ്ണമായി ഇടത്പക്ഷത്തിന്റെ കൈയിലാണ്. സ്വന്തക്കാരെയും ബന്ധുക്കളെയും മാനദണ്ഡം മറികടന്നു തിരുകിക്കയറ്റിയത് നാം കണ്ടതാണ്. ഇതിനിടയിലാണു ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണറുടെ അധികാരം കവരുന്ന ബില്‍ കൊണ്ടുവരുന്നത്. ഇത് രണ്ടും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല .നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കി അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്ന രണ്ട് ബില്ലുകളും പിന്‍വലിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chennithal on lokayuktha bill