scorecardresearch

യോഗ ചെയ്യുന്നതിനിടെ വീണ പ്രതിപക്ഷ നേതാവിന് പരുക്ക്

. വ്യായാമത്തിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു

. വ്യായാമത്തിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു

author-image
WebDesk
New Update
ramesh chennithala, kerala police, porali shaji, cyber communal, ie malayalam, രമേശ് ചെന്നിത്തല, പോരാളി ഷാജി, കേരളാ പൊലീസ്, ഐഇ മലയാളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വീണ് പരുക്കേറ്റു. അദ്ദേഹത്തിന്റെ ഇടത് കൈയ്ക്കാണ് പരുക്കേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം.

Advertisment

സ്ഥിരമായി യോഗ ചെയ്യാറുളള ചെന്നിത്തലയ്ക്ക് രാവിലെയാണ് പരുക്കേറ്റത്. വ്യായാമത്തിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ച്ചയ്ക്കിടെ ഇടത് കൈ കുത്തിയതാണ് പരുക്കിന് കാരണമായത്. ഉള്ളംകൈയ്ക്കു താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്തെ അസ്ഥിക്കാണ് പൊട്ടലുണ്ടായത്. പ്ലാസ്റ്ററിട്ട് ഒരു മാസത്തോളം വിശ്രമിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.

Injured Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: