scorecardresearch

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന് തന്ത്രി; അനുകൂലിച്ച് സര്‍ക്കാര്‍

ആചാരങ്ങള്‍ മാറ്റാവുന്നതാണെന്നും സര്‍ക്കാര്‍ ഇതിനായി മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്

ആചാരങ്ങള്‍ മാറ്റാവുന്നതാണെന്നും സര്‍ക്കാര്‍ ഇതിനായി മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രം തുറന്നു; ദർശനം വെർച്വൽ ക്യൂ വഴി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് സര്‍ക്കാരാണെന്ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. ആചാരങ്ങള്‍ മാറ്റാവുന്നതാണെന്നും സര്‍ക്കാര്‍ ഇതിനായി മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വഷയത്തില്‍ സര്‍ക്കാര്‍ പണ്ഡിത സമൂഹങ്ങളുമായി കൂടിയാലോചന നടത്തി നിയമാവലി ഉണ്ടാക്കണം. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

വിഷയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ അഭിപ്രായത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിച്ചു. തന്ത്രിയുടെ അഭിപ്രായത്തെ പൂർണമായും അനുകൂലിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും വ്യക്തമാക്കിയ തന്ത്രി സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാടറിയിച്ച് ദേവസ്വംമന്ത്രി രംഗത്തെത്തിയത്.

Kadakampally Surendran Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: