തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ചെന്നൈ മെയില്‍ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. എഞ്ചിന്‍ വേര്‍പ്പെട്ട ട്രെയിന്‍ മീറ്ററുകളോളം മുന്നോട്ട് പോയി. എന്നാല്‍ വേഗത കുറവായത് കാരണം വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കപ്ലിംഗില്‍ വന്ന പിഴവാണ് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ