scorecardresearch

ചെങ്ങന്നൂരിലെ മനഃസാക്ഷി വോട്ട്; കേരളാ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് കെ.എം.മാണി

കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കു വരുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത് അപകര്‍ഷതാ ബോധമാണെന്നും കെ.എം.മാണി

കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കു വരുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത് അപകര്‍ഷതാ ബോധമാണെന്നും കെ.എം.മാണി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UDF, Kerala Congress, KM Mani, INC, Indian National Congress, Kerala Politics, യുഡിഎഫ്, കെഎം മാണി, കേരള കോൺഗ്രസ്

കെ.എം.മാണി

കോട്ടയം: യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും തുല്യ ദൂരമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനഃസാക്ഷി വോട്ട് സംബന്ധിച്ച് വെള്ളിയാഴ്ച യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment

അതേസമയം, മുന്നണി ബന്ധത്തെ കുറിച്ചുളള തീരുമാനം എടുക്കാനുള്ള സമയമല്ല ഉപതിരഞ്ഞെടുപ്പെന്നും പൊതു തിരഞ്ഞെടുപ്പിനേ അത്തരം തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല.

ചെങ്ങന്നൂരിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മികച്ചയാളാണെന്നും പക്ഷെ വിജയത്തിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായവും കേള്‍ക്കുന്നുണ്ടെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കു വരുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത് അപകര്‍ഷതാ ബോധമാണെന്നും കെ.എം.മാണി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മന്ത്രി എം.എം.മണി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസിനേയും കോണ്‍ഗ്രസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

Udf By Election Kerala Congress M Km Mani Chengannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: