ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. തങ്ങളുടെ വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കാനുളള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇതുവരെ മണ്ഡലത്തിലുണ്ടായിരുന്ന മണ്ഡലത്തിന് പുറത്തുനിന്നുളള ആളുകൾ ഇവിടെ നിന്നും പോയി.

ഇന്ന് രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ 1200 ഓളം ഉദ്യോഗസ്ഥരെയാണ് 164 ബൂത്തുകളിലേക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും.

വാശിയേറിയ ത്രികോണ മൽസരമാണ് ചെങ്ങന്നൂർ പ്രതീക്ഷിക്കുന്നത്. യുഡിഎഫ് ദീർഘകാലം നിലനിർത്തിയ മണ്ഡലം കഴിഞ്ഞ വട്ടം എൽഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ബിജെപിയുടെ വളർച്ചയാണ് മണ്ഡലത്തിലെ മറ്റൊരു നിർണായക ഘടകം.

മണ്ഡലത്തിന്റെ സമഗ്ര വികസനം മുതൽ കക്ഷി രാഷ്ട്രീയ സാധ്യതകൾ വരെ ചർച്ചയായ തിരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങളും വിധിയിൽ നിർണായകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.