/indian-express-malayalam/media/media_files/uploads/2017/04/ramesh-chennithala.jpg)
Chengannur By Election Results 2108: ചെങ്ങന്നൂർ: എല്‍ഡിഎഫ് വിജയം നഗ്നമായ വർഗീയത പ്രചരിപ്പിച്ചതിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ വർഗീയ കാര്‍ഡിറക്കിയാണ് എല്‍ഡിഎഫ് ജയിച്ചതെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടതുപക്ഷം ദുരുപയോഗം ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.
ജനവിധി പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന രാഷ്ട്രീയം ചെങ്ങന്നൂരില്‍ ചര്‍ച്ചയായിരുന്നില്ലെന്നും വർഗീയതയായിരുന്നു ചെങ്ങന്നൂരില്‍ പ്രചരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനെ സംബന്ധിച്ച് എല്ലാവരും കൂട്ടായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പായിരുന്നു ചെങ്ങന്നൂരിലേതെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.
അതേസമയം, ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍ അതിവേഗം കുതിക്കുകയാണ്.
ബിജെപി-എല്‍ഡിഎഫ് സഖ്യമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് യൂഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ പറഞ്ഞു. വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇത് തടയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫ് വിലയ്ക്കു വാങ്ങിയെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.