scorecardresearch
Latest News

Chengannur By Election Results 2018: മുപ്പത്തി അയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ചെറിയ കാര്യമല്ല, ബിജെപി പ്രവർത്തകരെ സ്വാധീനിച്ചിട്ടില്ല: കെ.സുരേന്ദ്രൻ

Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: ബിജെപി കേരളത്തിൽ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂർ തെളിയിക്കുന്നു

BJP, Loksabha election, ലോക്‌സഭ തിരഞ്ഞെടുപ്പ്, ബിജെപി, കെ സുരേന്ദ്രൻ, K Surendran. ഐഇ മലയാളം, IE malayalam

Chengannur By Election Results 2018: കൊച്ചി: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് കെ.സുരേന്ദ്രൻ. വർഗീയ കാർഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ബിജെപി കേരളത്തിൽ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂർ തെളിയിക്കുന്നു. സർക്കാർ മിഷനറി പൂർണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവർത്തകരെ സ്വാധീനിക്കാൻ അവർക്കു കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ തിരഞ്ഞെടുപ്പിൽ അത്യധ്വാനം ചെയ്ത എല്ലാ പാർട്ടി പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിളള മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. 35,270 വോട്ടുകളാണ് ശ്രീധരൻപിളളയ്ക്ക് കിട്ടിയത്. അതേസമയം, എൽഡിഎപ് സ്ഥാനാർത്ഥി സജി ചെറിയാൻ 20,956 വോട്ടുകൾ നേടിയാണ് തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ആകെ 67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. 2016 ലെ ചെങ്ങന്നൂരിലെ എൽഡിഎഫ് ഭൂരിപക്ഷവും സജി ചെറിയാൻ മറികടന്നു. അന്ന് എൽഡിഎഫിന്റെ കെ.കെ.രാമചന്ദ്രൻ നായർക്ക് കിട്ടിയത് 7,983 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 46,347 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ രണ്ടാം സ്ഥാനത്തെത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chengannur by election results 2018 k surendran comments

Best of Express