ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സജി ചെറിയാന്റെ പത്രിക വാരണാധികാരി സ്വീകരിച്ചു. പത്രികയിൽ സ്വത്തുവിവരങ്ങൾ രേഖപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് എതിർസ്ഥാനാർത്ഥികൾ നൽകിയ പരാതി തളളിക്കൊണ്ടാണ് വാരണാധികാരി പത്രിക സ്വീകരിച്ചത്.

പ​ത്രി​ക​ സൂക്ഷ്‌മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണ് ആദ്യം പ​രാ​തി ഉ​ന്ന​യി​ച്ച​ത്. സജി ചെറിയാൻ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലത്തെ മൂല്യം കുറച്ചു കാണിച്ചുവെന്നാണ് ആരോപണം. സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​ജി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ മൂ​ല്യം കു​റ​ച്ചു കാ​ണി​ച്ചു​വെ​ന്ന് യു​ഡി​എ​ഫും ആ​രോ​പി​ച്ചു.

പരാതി പരിഗണിച്ച വാരണാധികാരി ഇന്ന് രാവിലെയാണ് പരാതിയുടെ മുകളിൽ നിലപാട് സ്വീകരിച്ചത്. ആരോപണം പത്രിക തളളാൻ മാത്രം ഗൗരവമേറിയതല്ലെന്ന് വാരണാധികാരി നിലപാട് എടുത്തു. ഇതോടെയാണ് പത്രിക അംഗീകരിച്ചതും.

നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്റെയും ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിളളയുടെയും പത്രിക വാരണാധികാരി അംഗീകരിച്ചിരുന്നു. ഇതോടെ ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മൽസരത്തിനും കളമൊരുങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ