ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല; കാനത്തെ തളളി കോടിയേരി

മുന്നണിയിൽ ആലോചിക്കാതെ അഭിപ്രായ പ്രകടനങ്ങൾ ശരിയല്ല. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് ഘടക കക്ഷിയല്ല

ആലപ്പുഴ: ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് വിജയത്തിന് കെ.എം.മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രന്റെ നിലപാട് തളളി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിനോട് അതൃപ്തിയുളള ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി പറഞ്ഞു. മുന്നണിയിൽ ആലോചിക്കാതെ അഭിപ്രായ പ്രകടനങ്ങൾ ശരിയല്ല. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് ഘടക കക്ഷിയല്ല. എൽഡിഎഫ് സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടത്. മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും കെ.എം.മാണിയുടേയും സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെയാണ് പറഞ്ഞത്. മാണിയില്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജയിച്ചിട്ടുള്ളത്. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫെന്നും കാനം പറഞ്ഞിരുന്നു.

കാനത്തിന് മറുപടിയുമായി കെ.എം.മാണിയും പിന്നാലെ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കേരള കോണ്‍ഗ്രസിനറിയാമെന്ന് കെ.എം.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനാണ്. സിപിഎം തോറ്റാല്‍ സിപിഐയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും മാണി പറഞ്ഞിരുന്നു.

യുഡിഎഫുമായി അകന്നു നിൽക്കുന്ന കെ.എം.മാണിയെ എൽഡിഎഫിലേക്ക് എടുക്കുന്നതിനെ കാനം ആദ്യമേ എതിർത്തിരുന്നു. ഇത് പലതവണ കാനം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chengannur by election kanam rajendran and kodiyeri balakrishnan

Next Story
കസ്റ്റഡി മരണം: പൊലീസിനെതിരായ കേസ് പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് കോടതിVarappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express