മുളക്കഴ: ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം ആലപ്പുഴ സ്വദേശികളാണെന്നാണ് അനുമാനം. രണ്ട് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുളളൂ.
മിനി ലോറിയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. സജീവ്, ആസാദ്, ബാബു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.