/indian-express-malayalam/media/media_files/uploads/2017/07/CHEMPANODA-SILEESH-THOMAS.jpg)
കോഴിക്കോട്: ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട സിലീഷ് തോമസിന് എതിരായ നടപടിക്ക് എതിരെ റവന്യു ഉദ്യോഗസ്ഥരുടെ സംഘടനകൾ. സിലീഷിന് എതിരായ നടപടിയിൽ പ്രതിഷേധിച്ച് റവന്യു ഉദ്യോഗസ്ഥർ ബുധനാഴ്ച പണിമുടക്കും. സിലീഷ് നിരപരാധിയാണ് എന്നും നിയമപരമായ കാര്യങ്ങളെ വില്ലേജ് അസിസ്റ്റന്റ് ചെയ്തിട്ടുള്ളു എന്നും ഉദ്യോഗസ്ഥ സംഘടന പ്രതിനിധികൾ പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനായ എൻജിഒ അസോസിയേഷനും പണിമുടക്കിൽ പങ്കെടുക്കും.
വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് അകാരണമായി ജോയിയുടെ നികുതി ഒടുക്കുന്നതിന് തടസം നിന്ന് എന്നും കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് ബന്ധുക്കളുടെ പരാതി. കരം ഒടുക്കാൻ കഴിയാത്തതിന്റെ മനോവിഷമം മൂലമാണ് ജോയി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ പരാതി. ജോയിയുടേത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇതിൽ സിലീഷ് തോമസിനെതിരെയും ജോയിയുടെ സഹോദരന് എതിരെയും ആരോപണം ഉണ്ടായിരുന്നു.
ജോയിയുടെ നികുതിയുടെ കാര്യത്തിൽ നിയമപരമായ കാര്യങ്ങളെ ചെയ്തിട്ടുള്ളു എന്നും. അദ്ദേഹത്തിന്രെ ബന്ധുക്കളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സിലീഷ് പേരാമ്പ്ര സിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി സിലീഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വില്ലേജ് ഓഫീസിലെ റവന്യു രേഖകളിൽ ഉണ്ടായ പിഴവുകൾ വർഷങ്ങൾക്ക് മുൻപേ ഉണ്ടായ ക്ലറിക്കൽ പിഴവുകൾ ആണെന്നും സിലീഷ് മൊഴി നൽകിയുരുന്നു.
സംഭവത്തിൽ പേരാമ്പ്ര സിഐയുടെ നേത്രത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകളിലെ രേഖകളെപ്പറ്റി വിജിലൻസും അന്വേഷിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us