Latest News

പാചക വിദഗ്ധന്‍ നൗഷാദ് അന്തരിച്ചു

രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Noushad, Death,

പത്തനംതിട്ട: പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു.

നൗഷാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച കേറ്ററിങ് റസ്റ്ററന്റ് ശൃംഖലയായ നൗഷാദ് ദ് ബിഗ് ഷെഫിന്റെ ഉടമയാണ്. മമ്മൂട്ടി നായകനായ ബ്ലെസി ചിത്രം കാഴ്ചയുടെ നിര്‍മാതാവായാണ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chef naushad passed away

Next Story
രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയം; ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു: വി.ഡി.സതീശന്‍vd satheesan, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com