കൊച്ചി: ബിനാലയിലെ കലാവതരണങ്ങള്‍ ആസ്വദിച്ച് സോഷ്യലിസ്റ്റ് നേതാവ് ചെ ഗുവേരയുടെ കൊച്ചുമകള്‍ പ്രൊഫ. എസ്തഫാനിയ ഗുവേര. പ്രദര്‍ശനവും വേദികളുമെല്ലാം അതിശകരവും സന്തോഷപ്രദവുമാണെന്ന് എസ്തഫാനിയ പ്രതികരിച്ചു. ഇതാദ്യമായാണ് എസ്തഫാനിയ ബിനാലയിലെത്തുന്നത്.
“കേരളം ജന്മനാടിന് പ്രതീതിയാണ് നല്‍കുന്നത്. ഇവിടത്തെ കലാസൃഷ്ടികള്‍ പ്രിയപ്പെട്ടതാണ്. ക്യൂബ പോലെ തന്നെയാണ് എനിക്ക് ഇന്ത്യ,” എസ്തഫാനിയ വ്യക്തമാക്കി. ചെ ഗുവേരയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ അലൈഡ ഗുവേരയുടെ മകളാണ് എസ്തഫാനിയ.
അത്യാകർഷകവും ഉജ്ജ്വലവുമായ കലാപ്രദർശനമാണ് ബിനാലെയെന്ന് ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലെവ് അഭിപ്രായപ്പെട്ടു. ക്രമരാഹിത്യങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആവിഷ്കാരങ്ങൾ ചിന്തോദ്ദീപകമാണെന്നും അവർ പറഞ്ഞു.