scorecardresearch

ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്‌പി സ്ഥാനാർഥി ഷിബു ബേബി ജോണിനെയാണ് വിജയൻ പിള്ള തോൽപ്പിച്ചത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്‌പി സ്ഥാനാർഥി ഷിബു ബേബി ജോണിനെയാണ് വിജയൻ പിള്ള തോൽപ്പിച്ചത്

author-image
WebDesk
New Update
Vijayan Pillai MLA

കൊല്ലം: ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസമായി ഗുരുതര കരൾ രോഗത്തിനു ചികിത്സയിലായിരുന്നു വിജയൻ പിള്ള. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്നു ഇടത് സ്വതന്ത്രനായാണ് വിജയൻ പിള്ള മത്സരിച്ചു ജയിച്ചത്. ഭാര്യ: സുമാദേവി, മൂന്നു മക്കള്‍. സംസ്‌കാരം പിന്നീട് നടക്കും. ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയന്‍പിള്ള ജനിച്ചത്.

Advertisment

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്‌പി സ്ഥാനാർഥി ഷിബു ബേബി ജോണിനെയാണ് വിജയൻ പിള്ള തോൽപ്പിച്ചത്. ചവറയിലെ ആദ്യ ആർഎസ്‌പി ഇതര എംഎൽഎയാണ്. ആർഎസ്‌പി ബേബി ജോൺ വിഭാഗം നേതാവായിരുന്നു വിജയൻ പിള്ള. പിന്നീട് ബേബി ജോൺ മരിച്ചപ്പോൾ ആർഎസ്‌പിയിൽ നിന്നു അകന്നു. ആർഎസ്‌പിയിൽ നിന്നു പുറത്തുവന്ന ശേഷം കെ.കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേർന്നു. കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ ഒപ്പം പോകാൻ വിജയൻ പിള്ള തയ്യാറായില്ല.

Read Also: Horoscope of the week (March 08-March 14, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

എന്നാൽ, വർഷങ്ങൾക്കു ശേഷം എ.കെ.ആന്റണിയുടെ നിർബന്ധപ്രകാരം വിജയൻ പിള്ള കോൺഗ്രസിൽ എത്തി. ഡിസിസി സെക്രട്ടറിയായി. 2006 ൽ ആർഎസ്‌പി നേതാവ് എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്നിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ചാണ് പിന്നീട് കോൺഗ്രസിൽ നിന്നു പുറത്തിറങ്ങിയത്. മദ്യവ്യവസായികൾക്കെതിരായ കോൺഗ്രസ് നിലപാടിനോട് വിജയൻ പിള്ളക്ക് യോജിപ്പുണ്ടായിരുന്നില്ല. കോൺഗ്രസിൽ നിന്നു അകന്ന വിജയൻ പിള്ള പിന്നീട് എൽഡിഎഫ് വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് വിജയൻ പിള്ളയെ പുറത്താക്കി.

Advertisment

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഷിബു ബേബി ജോണിനെ ആറായിരത്തിലേറെ വോട്ടുകൾക്കാണ് വിജയൻ പിള്ള തോൽപ്പിച്ചത്. ഇതൊരു അട്ടിമറി വിജയമായിരുന്നു. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍എസ്‌പി ഇതര എംഎല്‍എ ആണ് എന്‍ വിജയന്‍ പിള്ള.

Death Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: