തൊടുപുഴ: ഉടുന്പൻചോല താലൂക്കിലെ ചതുരംഗപ്പാറ വില്ലേജിൽ ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവിനു വിരുദ്ധമായി ഏലപ്പട്ടയ ഭൂമിയിൽ ഉൾപ്പടെ അനധികൃത പാറഖനനം നടത്തിയതായി സബ് കലക്ടറുടെ റിപ്പോർട്ട്. സ്ഥാപനത്തിനെതിരെയും ഉടമയ്ക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം  ഹൈറേഞ്ച് മെറ്റൽ പ്രൊഡക്റ്റ്സ് നടത്തി വന്നിരുന്ന പാറഖനനം പരിശോധനാ വിധേയമായി നിർത്തി വെയ്‌‌ക്കാൻ  ഉടുമ്പൻചോല  അഡീഷണൽ തഹസിൽദാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ നിരോധന ഉത്തരവ് ലംഘിച്ച് സ്ഥാപനം പാറമടയിൽ ഖനനം നടത്തുന്നതായി വീണ്ടും പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർക്ക് നിർദേശം നൽകി. ഇതിൻപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സ്ഥലത്തുനിന്നും വാഹനത്തിനുള്ളിൽ മെറ്റൽ കയറ്റിക്കൊണ്ട് പോകുന്നതായി നേരിൽക്കണ്ടു ബോധ്യപ്പെട്ടു. ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന എസ്കവേറ്റർ, 4 ടിപ്പർ ലോറികൾ, ഒരു പിക് അപ് വാൻ, ഒരു മണ്ണുമാന്തിയന്ത്ര വാഹനം എന്നിവ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. തുടർന്നു നടത്തിയ പരിശോധനയിൽ ഏലമലക്കാടുകൾ എന്നറിയപ്പെടുന്ന മേഖലയുടെ പരിധിക്കുള്ളിൽ വരുന്നതും കേരള-തമിഴ്നാട് അതിർത്തിയിലെ പശ്ചിമ ഘട്ട മലനിരകളുടെ ഭാഗവുമായ ചതുരംഗപ്പാറ വില്ലേജിലെ ചതുരംഗപ്പാറ താവളത്തിൽപ്പെട്ട സർക്കാർ പുറമ്പോക്കിലും ഏലപ്പട്ടയഭൂമിയിലുമാണ് സ്ഥാപനം ഖനനം നടത്തിവരുന്നതെന്നു കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏലം കൃഷി ഒഴികെയുള്ള എല്ലാവിധ പ്രവർത്തനങ്ങളും ഏലപ്പട്ടയ ഭൂമിയിൽ നിയമവിരുദ്ധമാണ്. ഉടുന്പൻചോല തഹസിൽദാർ ജില്ലാ ജിയോളജിസ്റ്റിനും ജില്ലാ കലക്ടർക്കും ഈ സ്ഥലം ഏലപ്പട്ടയമാണെന്നും ഇവിടെ പാറ ഖനനം നടത്തുന്നതിന് യാതൊരുവിധ അനുമതിയും തഹസിൽദാർ നൽകിയിട്ടില്ലന്നും അറിയിച്ചിരുന്നു. എന്നാൽ ലീസ് റദ്ദു ചെയ്യുന്നതിനുള്ള യാതൊരു നടപടിയും ജില്ലാ ജിയോളജിസ്റ്റ് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More: മൂന്നാറിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി റിസോർട്ടുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തൽ

നിയമവിരുദ്ധമായി ലീസനുവദിച്ച ഏലത്തോട്ട പട്ടയത്തിലുൾപ്പെട്ട ഭൂമിക്കും, സർക്കാർ പാറ പുറന്പോക്കിലെ പെർമിറ്റിലുൾപ്പട്ട ഭൂമിക്കും യാതൊരുവിധ അനുമതിയോ രേഖകളോ കൂടാതെ പാറ ഖനനം നടത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറപ്പുറന്പോക്ക് കൂടി കയ്യേറിയാണ് ക്രഷർ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പാറമടകളുടെ പ്രവർത്തനം നിർത്തിവച്ചപ്പോൾ സ്റ്റോക്കുണ്ടായിരുന്ന കരിങ്കല്ല കടത്തിക്കൊണ്ട് പോകുന്നതിന് ഉടമസ്ഥർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും അനുമതി സന്പാദിച്ചു. ഈ അനുമതിയുടെ മരവിൽ രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഏല പട്ടയ ഭൂമി, പാറ പുറന്പോക്ക് എന്നിവയിൽനിന്നും പാറമട ഉടമസ്ഥർ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിക്കൊണ്ടു പോയി. ചതുരംഗപ്പാറ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽനിന്നുംം ഇതു വ്യക്തമാണ്. ഇതു ശിക്ഷാർഹമായ കുറ്റമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ പാറമടയിൽ സംയുക്ത പരിശോധന നടത്തുകയും വനം വകുപ്പിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി ഇല്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. വനം വകുപ്പിന്റെ എൻഒസി ഇല്ലാതെ ഈ മേഖലയിൽ ഖനന പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. എന്നാൽ ഇതിനെല്ലാ വിരുദ്ധമായാണ് പാറമടയും ക്രഷർ യൂണിറ്റും പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

കാർഡമം ഹിൽ റിസർവിൽ ഉൾപ്പെടുന്ന ഉടുമ്പൻചോല താലൂക്കിലെ ചതുരംഗപ്പാറ വില്ലേജിൽ ചതുരംഗപ്പാറ താവളത്തിലെ ഏലപ്പട്ടയ ഭൂമിയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ചാണ് അനധികൃത പാറ ഖനനവും ക്രഷർ യൂണിറ്റ് സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ഇക്ബാൽ കടമടച്ചുവരുന്ന ഏലപ്പട്ടയം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സർക്കാർ പുറമ്പോക്ക് അനധികൃതമായി കയ്യേറി ക്രഷർ സ്ഥാപിക്കുകയും പുറമ്പോക്ക് കയ്യേറി പാറഖനനം ചെയ്തതിനും കേരള ഭൂ സംരക്ഷണ നിയമപ്രകാരം ക്വാറിയുടമയ്ക്കെതിരെ അഡീഷണൽ തഹസിൽദാർ ഉടുന്പൻചോല മുഖാന്തിരം നടപടി സ്വീകരിക്കണം. അനധികൃത ഖനനം മൂലം സർക്കാരിനുണ്ടായ നഷ്ടം നികത്തുന്നതിന് പിഴ, പാറവില എന്നിവ ഈടാക്കണം. ഇതുകൂടാതെ പുറന്പോക്കിൽ പാറ അനധികൃത ഖനനം നടത്തിയത് കേരള ഭൂസംരക്ഷണ നിയമപ്രകാരം നഷ്ട പരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏലപ്പട്ടയ ഭൂമിയിലുൾപ്പെട്ട പല നിയമങ്ങളും ലംഘിച്ച് പാറമടയും തുടർന്ന് ക്രഷർ യൂണിറ്റും സ്ഥാപിക്കുന്നതിനു 10 വർഷത്തിലധികമായി അനധികൃത പാറ ഖനനംം നടത്തുന്നതിനും റവന്യൂ, മൈനിങ് ആൻഡ് ജിയോളജി, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധവും ചട്ടവിരുദ്ധവുമായ എന്തെങ്കിലും നടപടികൾ ക്വാറി ഉടമയ്ക്ക് അനുകൂലമായി സ്വീകരിച്ചിട്ടുണ്ടോയെന്നു സംബന്ധിച്ച് വിഷദമായ അന്വേഷണം നടത്തേണ്ടതാണ്.

ഏലത്തോട്ട പട്ടയ വസ്തുവിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ച് ഖനന പ്രവർത്തനങ്ങൾ നടത്തിയതിന് വസ്തു സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും അനുമതി കൂടാതെ സർക്കാർ പാറ പുറന്പോക്കിൽ പ്രവേശിച്ച് ഖനനം നടത്തിയതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുകയും വേണം. അനധികൃതമായി ഖനന പ്രവർത്തനം നടത്തിയതിനെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.ഉടുന്പൻചോല താലൂക്കിലെ ചതുരംഗപ്പാറ വില്ലേജിൽ ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവിനു വിരുദ്ധമായി ഹൈറേഞ്ച് മെറ്റൽ പ്രൊഡക്റ്റ്സ് എന്ന സ്ഥാപനം അനധികൃത പാറഖനനം നടത്തിയതായി സബ് കലക്ടറുടെ റിപ്പോർട്ട്. സ്ഥാപനത്തിനെതിരെയും ഉടമയ്ക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം മുഹമ്മദ് ഇക്ബാൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് മെറ്റൽ പ്രൊഡക്റ്റ്സ് നടത്തി വന്നിരുന്ന പാറഖനനം പരിശോധനാ വിധേയമായി നിർത്തി വയ്പിച്ച് ഉടുന്പൻചോല അഡീഷണൽ തഹസിൽദാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ നിരോധന ഉത്തരവ് ലംഘിച്ച് സ്ഥാപനം പാറമടയിൽ ഖനനം നടത്തുന്നതായി വീണ്ടും പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഉടുന്പൻചോല അഡീഷണൽ തഹസിൽദാർക്ക് നിർദേശം നൽകി. ഇതിൻപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സ്ഥലത്തുനിന്നും വാഹനത്തിനുള്ളിൽ മെറ്റൽ കയറ്റിക്കൊണ്ട് പോകുന്നതായി നേരിൽക്കണ്ടു ബോധ്യപ്പെട്ടു. ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന എസ്കവേറ്റർ, 4 ടിപ്പർ ലോറികൾ, ഒരു പിക് അപ് വാൻ, ഒരു ജെസിബി എന്നിവ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. തുടർന്നു നടത്തിയ പരിശോധനയിൽ ഏലമലക്കാടുകൾ എന്നറിയപ്പെടുന്ന മേഖലയുടെ പരിധിക്കുള്ളിൽ വരുന്നതും കേരള-തമിഴ്നാട് അതിർത്തിയിലെ പശ്ചിമ ഘട്ട മലനിരകളുടെ ഭാഗവുമായ ചതുരംഗപ്പാറ വില്ലേജിലെ ചതുരംഗപ്പാറ താവളത്തിൽപ്പെട്ട സർക്കാർ പുറന്പോക്കിലും ഏലപ്പട്ടയഭൂമിയിലുമാണ് സ്ഥാപനം ഖനനം നടത്തിവരുന്നതെന്നു കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏലം കൃഷി ഒഴികെയുള്ള എല്ലാവിധ പ്രവർത്തനങ്ങളും ഏലപ്പട്ടയ ഭൂമിയിൽ നിയമവിരുദ്ധമാണ്. ഉടുന്പൻചോല തഹസിൽദാർ ജില്ലാ ജിയോളജിസ്റ്റിനും ജില്ലാ കലക്ടർക്കും ഈ സ്ഥലം ഏലപ്പട്ടയമാണെന്നും ഇവിടെ പാറ ഖനനം നടത്തുന്നതിന് യാതൊരുവിധ അനുമതിയും തഹസിൽദാർ നൽകിയിട്ടില്ലന്നും അറിയിച്ചിരുന്നു. എന്നാൽ ലീസ് റദ്ദു ചെയ്യുന്നതിനുള്ള യാതൊരു നടപടിയും ജില്ലാ ജിയോളജിസ്റ്റ് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായി ലീസനുവദിച്ച ഏലത്തോട്ട പട്ടയത്തിലുൾപ്പെട്ട ഭൂമിക്കും, സർക്കാർ പാറ പുറന്പോക്കിലെ പെർമിറ്റിലുൾപ്പട്ട ഭൂമിക്കും യാതൊരുവിധ അനുമതിയോ രേഖകളോ കൂടാതെ പാറ ഖനനം നടത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറപ്പുറന്പോക്ക് കൂടി കയ്യേറിയാണ് ക്രഷർ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പാറമടകളുടെ പ്രവർത്തനം നിർത്തിവച്ചപ്പോൾ സ്റ്റോക്കുണ്ടായിരുന്ന കരിങ്കല്ല കടത്തിക്കൊണ്ട് പോകുന്നതിന് ഉടമസ്ഥർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും അനുമതി സന്പാദിച്ചു. ഈ അനുമതിയുടെ മരവിൽ രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഏല പട്ടയ ഭൂമി, പാറ പുറന്പോക്ക് എന്നിവയിൽനിന്നും പാറമട ഉടമസ്ഥർ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിക്കൊണ്ടു പോയി. ചതുരംഗപ്പാറ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽനിന്നുംം ഇതു വ്യക്തമാണ്. ഇതു ശിക്ഷാർഹമായ കുറ്റമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ പാറമടയിൽ സംയുക്ത പരിശോധന നടത്തുകയും വനം വകുപ്പിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി ഇല്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. വനം വകുപ്പിന്റെ എൻഒസി ഇല്ലാതെ ഈ മേഖലയിൽ ഖനന പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. എന്നാൽ ഇതിനെല്ലാ വിരുദ്ധമായാണ് പാറമടയും ക്രഷർ യൂണിറ്റും പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഏലമല (കാർഡമമം ഹിൽ) റിസർവിൽ ഉൾപ്പെടുന്ന ഉടുമ്പൻചോല താലൂക്കിലെ ചതുരംഗപ്പാറ വില്ലേജിൽ ചതുരംഗപ്പാറ താവളത്തിലെ ഏലപ്പട്ടയ ഭൂമിയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ചാണ് അനധികൃത പാറ ഖനനവും ക്രഷർ യൂണിറ്റ് സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ  ഏലപ്പട്ടയം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സർക്കാർ പുറമ്പോക്ക് അനധികൃതമായി കയ്യേറി ക്രഷർ സ്ഥാപിക്കുകയും പുറമ്പോക്ക് കയ്യേറി പാറഖനനം ചെയ്തതിനും കേരള ഭൂ സംരക്ഷണ നിയമപ്രകാരം ക്വാറിയുടമയ്ക്കെതിരെ   ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ മുഖാന്തിരം നടപടി സ്വീകരിക്കണം. അനധികൃത ഖനനം മൂലം സർക്കാരിനുണ്ടായ നഷ്ടം നികത്തുന്നതിന് പിഴ, പാറവില എന്നിവ ഈടാക്കണം. ഇതുകൂടാതെ പുറമ്പോക്കിൽ പാറ അനധികൃത ഖനനം നടത്തിയത് കേരള ഭൂസംരക്ഷണ നിയമപ്രകാരം നഷ്ട പരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏലപ്പട്ടയ ഭൂമിയിലുൾപ്പെട്ട പല നിയമങ്ങളും ലംഘിച്ച് പാറമടയും തുടർന്ന് ക്രഷർ യൂണിറ്റും സ്ഥാപിക്കുന്നതിനു 10 വർഷത്തിലധികമായി അനധികൃത പാറ ഖനനം നടത്തുന്നതിനും റവന്യൂ, മൈനിങ് ആൻഡ് ജിയോളജി, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധവും ചട്ടവിരുദ്ധവുമായ എന്തെങ്കിലും നടപടികൾ ക്വാറി ഉടമയ്ക്ക് അനുകൂലമായി സ്വീകരിച്ചിട്ടുണ്ടോയെന്നു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്.

ഏലത്തോട്ട പട്ടയ വസ്തുവിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ച് ഖനന പ്രവർത്തനങ്ങൾ നടത്തിയതിന് വസ്തു സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും അനുമതി കൂടാതെ സർക്കാർ പാറ പുറമ്പോക്കിൽ പ്രവേശിച്ച് ഖനനം നടത്തിയതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുകയും വേണം. അനധികൃതമായി ഖനന പ്രവർത്തനം നടത്തിയതിനെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.