scorecardresearch

കാന്റീൻ ജീവനക്കാരനെ കൈയ്യേറ്റം ചെയ്‌ത കേസ്; പി.സി.ജോർജിനെ പ്രതിയാക്കി കുറ്റപത്രം

ഉച്ച ഭക്ഷണം മുറിയിൽ എത്തിക്കാൻ വൈകിയെന്നാരോപിച്ചാണ് കാന്റീൻ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ പി.സി.ജോർജ് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്

ഉച്ച ഭക്ഷണം മുറിയിൽ എത്തിക്കാൻ വൈകിയെന്നാരോപിച്ചാണ് കാന്റീൻ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ പി.സി.ജോർജ് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്

author-image
WebDesk
New Update
PC George, പിസി ജോര്‍ജ്, muslims, മുസ്ലിംങ്ങള്‍, Kottayam, കോട്ടയം, Muslim, മുസ്ലിം, Kerala Police, കേരള പൊലീസ്, audio clip, ശബ്ദരേഖ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസിൽ പി.സി.ജോർജ് എംഎൽഎയെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം നൽകിയത്. ഭക്ഷണം കൊണ്ടുവരാൻ വൈകിയെന്നാരോപിച്ച് കാന്റീൻ ജീവനക്കാരനെ കൈയ്യേറ്റംം ചെയ്തുവെന്നാണ് എംഎൽഎയ്ക്ക് എതിരായ പരാതി.

Advertisment

2017 ഫെബ്രുവരി 27നായിരുന്നു സംഭവം. ഉച്ച ഭക്ഷണം മുറിയിൽ എത്തിക്കാൻ വൈകിയെന്നാരോപിച്ചാണ് കാന്റീൻ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ പി.സി.ജോർജ് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിൽ മനുവിന്റെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. മനു നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ഈ സംഭവം ഏറെ വിവാദമായിരുന്നു.

Read More: ടോൾ ചോദിച്ചതിന് സ്റ്റോപ്പ് ബാരിയർ ഒടിച്ച് പി.സി.ജോർജ് എംഎൽഎയുടെ അതിക്രമം

കേസിൽ പി.സി.ജോർജ് എംഎൽഎയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാന്റീൻ ജീവനക്കാരനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും തടഞ്ഞു വയ്ക്കുകയും ചെയ്തുവെന്നാണ് എംഎഎൽയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ.

Advertisment
Pc George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: