scorecardresearch

ട്രാക്കിൽ അറ്റകുറ്റപ്പണി, ജനശതാബ്ദി അടക്കം മൂന്നു ട്രെയിനുകൾ റദ്ദാക്കി

ഇന്ന് വൈകിട്ട് 5.35ന് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്കുള്ള മെമു എക്സ്പ്രസും രാത്രി 7.40ന് എറണാകുളത്ത് നിന്നുള്ള ഗുരുവായൂര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്

train service, trains, ie malayalam

തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്നു മാറ്റം. ഇന്ന് ഉച്ചയ്ക്ക് 2.50 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. നാളെ പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയും റദ്ദാക്കി. നാളത്തെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 5.35ന് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്കുള്ള മെമു എക്സ്പ്രസും രാത്രി 7.40ന് എറണാകുളത്ത് നിന്നുള്ള ഗുരുവായൂര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ചില സർവീസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 3ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ രാത്രി 8.43ന് തൃശൂരില്‍ നിന്നാണ് സർവീസ് നടത്തുക. കണ്ണൂര്‍–എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സർവീസ് നടത്തൂ. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബെംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും.

ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെഎസ്ആ‌ർടിസി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെഎസ്ആ‌ർടി സി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Changes in train schedule passengers 3 trains have been cancelled