തിരുവനന്തപുരം: എറണാകുളം – കോട്ടയം സെക്ഷനിൽ കുറുപ്പന്തറക്കും ഏറ്റുമാനൂരിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ട്രെയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബർ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചില ട്രെയിനുകൾ പൂർണ്ണമായും ചില ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്.

ഒക്ടോബർ 24

പൂർണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകൾ

1.കോട്ടയം വഴിയുള്ള കെല്ലം – എറണാകുളം-കൊല്ലം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66300/66301)
2.ആലപ്പുഴ വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56381/56382)
3.കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56387/56388)

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

1. തിരുവന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് (ട്രെയിൻ നമ്പർ.17229)
2. ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സപ്രസ് (ട്രെയിൻ നമ്പർ.22654)
3. ഡെറാഡൂൺ – കൊച്ചുവേളി എക്സ്പ്രസ് (ട്രെയിൻ നമ്പർ.22660)
4. ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് (ട്രെയിൻ നമ്പർ.12626)

ഈ ട്രെയിനുകൾ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല സ്റ്റേഷനുകളിൽ ഒരു മിനിറ്റും എറണാകുളം ജംഗ്ഷൻ ആലപ്പുഴ സ്റ്റേഷനുകളിൽ രണ്ട് മിനിറ്റും ട്രെയിനുകൾ നിർത്തിയിടും.

കന്യകുമാരിയിൽ നിന്നും മുംബൈ വരെ പോകുന്ന ജയന്തി ജനത എക്സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂർ 20 മിനിറ്റ് പിടിച്ചിടും.

ഒക്ടോബർ 25

പൂർണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകൾ

1. കോട്ടയം വഴിയുള്ള കെല്ലം – എറണാകുളം – കൊല്ലം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66300/66301)
2. കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56387/56388),
3. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം – എറണാകുളം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66307/66308)

വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന ട്രെയിനുകൾ

1. ഹൈദരാബാദ് – തിരുവന്തപുരം ശബരി എക്സ്പ്രസ് (ട്രെയിൻ നമ്പർ.17230) കുറുപ്പന്തറയിൽ 50 മിനിറ്റ്
2. മംഗ്ലൂർ – തിരുവനന്തപുരം പരശുറാം എക്സപ്രസ് (ട്രെയിൻ നമ്പർ.16649) കുറുപ്പന്തറയിൽ 45 മിനിറ്റ്
3. ശ്രിമാത വൈഷ്ണോ ദേവി കത്ര- കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ.16318) വൈക്കം റോഡിൽ 30 മിനിറ്റ്
4. തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് (ട്രെയിൻ നമ്പർ.12625) കോട്ടയം 50 മിനിറ്റ്

ഒക്ടോബർ 27

പൂർണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകൾ

1. ആലപ്പുഴ വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56381/56382)
2. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം – എറണാകുളം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66307/66308)
3. ആലപ്പുഴ – കായങ്കുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56377)
4. ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56380)
5. ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66302)
6. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.66301)
7. കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56387/56388)

വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന ട്രെയിനുകൾ

1. ഹൈദരാബാദ് – തിരുവന്തപുരം ശബരി എക്സ്പ്രസ് (ട്രെയിൻ നമ്പർ.17230) കുറുപ്പന്തറയിൽ 60 മിനിറ്റ്
2. മംഗ്ലൂർ – നാഗർകോവിൽ പരശുറാം എക്സപ്രസ് (ട്രെയിൻ നമ്പർ.16649) കുറുപ്പന്തറയിൽ 35 മിനിറ്റ്
3. തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് (ട്രെയിൻ നമ്പർ.12625) കോട്ടയം 60 മിനിറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.