തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എഡിജിപി സ്ഥാനത്ത് നിന്നും അനിൽ കാന്തിനെ മാറ്റി ടോമിൻ ജെ.തച്ചങ്കരിയെ നിയമിച്ചു. വിജിലൻസ് എഡിജിപിയായാണ് അനിൽ കാന്തിനെ പുതുതായി നിയമിച്ചിട്ടുള്ളത്. എറണാകുളം റേഞ്ച് ഐജിയായ പി.വിജയന് കോസ്റ്റൽ പൊലീസിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ടി.പി സെൻകുമാർ ഡിജിപി സ്ഥാനം ഉടൻ ഏറ്റെടുക്കാൻ സാധ്യതയുളള സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ എന്നത് ശ്രദ്ധേയമാണ്.

ഐജി ബൽറാം കുമാർ ഉപാധ്യായയെ ഹൗസിങ്ങ് ആന്റ് കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്നും മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന ഷെഫീൻ അഹമ്മദിനെ ആംഡ് പൊലീസ് ബറ്റാലിയന്റെ ഡിഐജിയായി നിയമിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കൽരാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റയിൽവേ പൊലീസ് എസ്പി ആയി നിയമിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ