scorecardresearch

ജനശതാബ്ദിയും മാവേലിയും ഉള്‍പ്പെടെ 17 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

നാളെ മുതലാണ് പല ട്രെയിനുകളുടെയും സമയമാറ്റം. കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് 14 മുതല്‍ പുതിയ സമയക്രമത്തിലാണ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. ചില ട്രെയിനുകളുടെ വേഗത നിശ്ചിത സ്റ്റേഷനുകൾക്കിടയിൽ കൂട്ടും

Change in train timings, Jan Shatabdi express, Maveli express, Rajya Rani express, Amrita express
പ്രതീകാത്മക ചിത്രം

കൊച്ചി: ജനശതാബ്ദി, രാജ്യറാണി, അമൃത, മാവേലി എക്‌സ്‌പ്രസുകള്‍ ഉള്‍പ്പെടെ പതിനേഴ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം പ്രഖ്യപിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. സമയക്രമം മാറുന്ന ട്രെയിനുകളും തിയതിയും (വിവിധ സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം ഉൾപ്പെടെ) ചുവടെ:

1. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റര്‍സിറ്റി പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിന്‍ നമ്പര്‍ 22627): മൂന്നു മുതല്‍ തിരുച്ചിറപ്പള്ളി-കോവില്‍പട്ടി സ്റ്റേഷനുകള്‍ക്കിടയില്‍ പുതുക്കിയ സമയക്രമം അനുസരിച്ചാണ് ഓടുക. തിരുച്ചിറപ്പള്ളി ജങ്ഷനില്‍നിന്ന് രാവിലെ 7.20നു പുറപ്പെടുന്ന ട്രെയിന്‍ 10.48 നു കോവില്‍പട്ടിയിലെത്തി 10.50നു യാത്ര തുടരും.

2. താംബരം – നാഗര്‍കോവില്‍ ജങ്ഷന്‍ ത്രൈവാര എക്‌സ്‌പ്രസ് (22657): 11 മുതല്‍ ട്രെയിന്‍ നമ്പര്‍ വള്ളിയൂരിനും നാഗര്‍കോവില്‍ ജങ്ഷനുമിടയില്‍ 25 മിനിറ്റ് വേഗത്തിലാക്കും. വള്ളിയൂരില്‍ രാവിലെ 6.01ന് എത്തി 6.02നു യാത്ര തുടരുന്ന ട്രെയിന്‍ ഏഴു മണിക്ക് നാഗര്‍കോവിലില്‍ എത്തിച്ചേരും.

3. മംഗലാപുരം സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി പ്രതിദിന എക്‌സ്‌പ്രസ് (16603): 14 മുതല്‍ തൃശൂര്‍-ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടയില്‍ പുതുക്കിയ സമയമനുസരിച്ച് ഓടും. എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം: തൃശൂര്‍ (12.22/12.25), ആലുവ (1.13/01.15), എറണാകുളം ജങ്ഷന്‍ (2.00/2.05), ചേര്‍ത്തല (2.36/2.37), ആലപ്പുഴ (2.55/2.58), ഹരിപ്പാട് (3.24/3.25)

4. ചെന്നൈ എഗ്മോര്‍ – കൊല്ലം ജങ്ഷന്‍ അനന്തപുരി പ്രതിദിന എക്‌സ്‌പ്രസ് (16723): 14നു തിരുനെല്‍വേലി-കൊല്ലം സ്റ്റേഷനുകള്‍ക്കിടയില്‍ 45 മിനിറ്റ് വേഗത്തിലാക്കും. ഈ സ്‌റ്റേഷനുകളില്‍ ട്രെയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം: തിരുനെല്‍വേലി ജങ്ഷന്‍ (രാവിലെ 6.45/6.50), നങ്ങുനേരി (7.17/7.18), വള്ളിയൂര്‍ (7.28/7.29), അരാല്‍വായ്‌മോളി (7.47/7.48), നാഗര്‍കോവില്‍ (9.00/09.05 മണിക്കൂര്‍), ഇരണിയല്‍ (9.24 /9.25), കുളിത്തുറൈ (9.40/9.43), പാറശാല (9.53/9.45), നെയ്യാറ്റിന്‍കര (10.06/10.07), തിരുവനന്തപുരം സെന്‍ട്രല്‍(10.35/10.40), വര്‍ക്കല ശിവഗിരി(11.18 /11.19), പറവൂര്‍ (11.30/11.31), കൊല്ലം (12.10).

5. ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ പ്രതിദിന എക്‌സ്‌പ്രസ് (16128): 14 മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമാണു ഗുരുവായൂര്‍ മുതല്‍ നങ്കുനേരി വരെ ട്രെയിന്‍ ഓടുക. നടത്തുക. 10 മിനിറ്റ് വേഗത കൂട്ടുകയും ചെയ്യും.

പുതിയ സമയക്രമം: ഗുരുവായൂര്‍ (23.20), പൂങ്കുന്നം (23.40/23.41), തൃശൂര്‍(23.44/23.47), ഇരിഞ്ഞാലക്കുട (12.07/12.08) ചാലക്കുടി (12.14/12.15), അങ്കമാലി (12.29/12.30), ആലുവ (12.40/12.42), എറണാകുളം ടൗണ്‍ (01.01/01.03), എറണാകുളം ജങ്ഷന്‍ (1.15/01.20), ആലപ്പുഴ (02.17/02.20), കായംകുളം ജങ്ഷന്‍ (03.03/03.05), കൊല്ലം ജങ്ഷന്‍ (03.42/03.45), തിരുവനന്തപുരം സെന്‍ട്രല്‍ (05.15/05.20), നെയ്യാറ്റിന്‍കര (05.42/05.43), കുളിത്തുറൈ (06.08/06.10 ), ഇരണിയല്‍ (06.29/06.30), നാഗര്‍കോവില്‍ (07.55/08.00), വള്ളിയൂര്‍ (08.34/08.35), നങ്ങുനേരി (08.45/08.46).

6. ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര എക്‌സ്‌പ്രസ് (12667): 14 മുതല്‍ 25 മിനിറ്റ് നേരത്തെ, രാവിലെ ഏഴിനു നാഗര്‍കോവില്‍ ജങ്ഷനിലെത്തും.

7. കെഎസ്ആര്‍ ബെംഗളൂരു – നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്‌പ്രസ് (17235): 14 മുതല്‍ വള്ളിയൂരിനും നാഗര്‍കോവിലിനും ഇടയില്‍ 35 മിനുട്ട് വേഗം കൂട്ടും. വള്ളിയൂരില്‍ രാവിലെ 6.24ന് എത്തുന്ന ട്രെയിന്‍ 6.25ന് യാത്ര തുടര്‍ന്ന് നാഗര്‍കോവില്‍ ജങ്ഷനില്‍ 7.40ന് എത്തിച്ചേരും.

8. നാഗര്‍കോവില്‍ ജങ്ഷന്‍ – കോയമ്പത്തൂര്‍ ജങ്ഷന്‍ എക്‌സ്‌പ്രസ് (16321): 14 മുതല്‍ നാഗര്‍കോവില്‍നിന്ന് തിരുനെല്‍വേലി വരെ പുതുക്കിയ സമയക്രമം അനുസരിച്ചാണു ട്രെയിന്‍ ഓടുക. രാവിലെ 7.05നു നാഗര്‍കോവില്‍നിന്ന് പുറപ്പെട്ട് 8.4നു തിരുന്നല്‍വേലിയില്‍ എത്തും. ഇതുവഴി 40 മിനുട്ടാണ് യാത്രയിലുണ്ടാകുന്ന സമയലാഭം.

9. ടാറ്റാ നഗര്‍ – എറണാകുളം ജങ്ഷന്‍ ദ്വൈവാര എക്‌സ്‌പ്രസ് (18189): 14 മുതല്‍ പുതുക്കിയ സമയമനുസരിച്ചാണ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. ട്രെയിന്‍ 30 മിനിറ്റ് വേഗം കൂടും. പുതിയ സമയക്രമം: തൃശൂര്‍ (12.12/12.15), ആലുവ (01.03/01.05), എറണാകുളം ജങ്ഷന്‍ (01.55).

10. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി പ്രതിദിന എക്‌സ്‌പ്രസ് (16350): 14 മുതല്‍ പുതുക്കിയ സമയമനുസരിച്ചാണ് ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ ജങ്ഷനും എറണാകുളം ടൗണിനുമിടയില്‍ ഓടുക. സമയക്രമം: ഷൊര്‍ണൂര്‍ (22.50/23.10), തൃശൂര്‍ (23.53/23.55), എറണാകുളം

11. തിരുനെല്‍വേലി ജങ്ഷന്‍ – ഗാന്ധിനഗര്‍ ഹംസഫര്‍ പ്രതിവാര എക്‌സ്‌പ്രസ് (20923): 14 മുതല്‍ നാഗര്‍കോവില്‍ ടൗണിനും കായംകുളത്തിനുമിടയില്‍ പുതുക്കിയ സമയക്രമത്തിലാണ് ട്രെയിന്‍ ഓടുക. സമയക്രമം: നാഗര്‍കോവില്‍ ടൗണ്‍ (09.25/09.27), തിരുവനന്തപുരം സെന്‍ട്രല്‍ (11.00 /11.05), കായംകുളം ജങ്ഷന്‍ (12.48/12.50).

12. തിരുവനന്തപുരം സെന്‍ട്രല്‍ – മധുര ജങ്ഷന്‍ അമൃത പ്രതിദിന എക്‌സ്‌പ്രസ് (16343): 14 മുതല്‍ ഒറ്റപ്പാലത്തിനും പൊള്ളാച്ചി ജങ്ഷനുമിടയില്‍ പുതിയ സമയക്രമത്തിലാണ് ട്രെയിന്‍ ഓടുക. സമയക്രമം: ഒറ്റപ്പാലം(02.59/03.00), പാലക്കാട് ജങ്ഷന്‍ (03.40/04.00), പാലക്കാട് ടൗണ്‍ (04.13/04.15 ), കൊല്ലങ്കോട് (04.37/04.38), പൊള്ളാച്ചി ജങ്ഷന്‍ (05.37/05.40).

13. കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ധി എക്‌സ്‌പ്രസ് (12081): 14 മുതല്‍ പുതിയ സമയക്രമത്തിലാണ് ഈ ട്രെയിന്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. സമയക്രമം: തൃശൂര്‍ (08.18/08.20), എറണാകുളം ടൗണ്‍ (09.32/09.35).

14. മുംബൈ സിഎസ്എംടി-നാഗര്‍കോവില്‍ ജങ്ഷന്‍ ദ്വൈവാര എക്‌സ്‌പ്രസ് (16351): 15 മുതല്‍ വള്ളിയൂരിനും നാഗര്‍കോവിലിനും ഇടയില്‍ 25 മിനിറ്റ് വേഗത കൂട്ടും. സമയക്രമം: വള്ളിയൂര്‍ (06.01/06.02), നാഗര്‍കോവില്‍ ജങ്ഷന്‍ (07.00).

15. കൊച്ചുവേളി – ഇന്‍ഡോര്‍ പ്രതിവാര എക്‌സ്‌പ്രസ് (20931): 15 മുതല്‍ പുതിയ സമയക്രമത്തിലാണ് ഈ ട്രെയിന്‍ കൊല്ലം ജങ്ഷനും ആലപ്പുഴയ്ക്കുമിടയില്‍ ഓടുക. സമയക്രമം: കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).

16. കൊച്ചുവേളി – പോര്‍ബന്ദര്‍ പ്രതിവാര എക്‌സ്‌പ്രസ് (20909): 17 മുതല്‍ പുതുക്കിയ സമയക്രമത്തിലാണ് കൊല്ലത്തിനും ആലപ്പുഴയ്ക്കുമിടയില്‍ ഓടുക. സമയക്രമം: കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).

17. തിരുനെല്‍വേലി ജങ്ഷന്‍ – ജാംനഗര്‍ ദ്വൈവാര എക്‌സ്‌പ്രസ് (19577): 18 മുതല്‍ നാഗര്‍കോവില്‍ ടൗണിനും കായംകുളം ജങ്ഷനുമിടയില്‍ പുതുക്കിയ സമയക്രമത്തിലാണ് ഓടുക. സമയക്രമം: പുതുക്കിയ സമയം (വരവ്/പുറപ്പെടല്‍): നാഗര്‍കോവില്‍ ടൗണ്‍ (09.25/09.27), പാറശാല (10.02/10.03), തിരുവനന്തപുരം സെന്‍ട്രല്‍ (11.00/11.05), കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).

Also Read: വിഷു, ഈസ്റ്റര്‍: നാല് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Change in train timings jan shatabdi maveli rajyarani amrita express