scorecardresearch

ചിങ്ങവനം- ഇരട്ട റെയിൽപ്പാത അതിവേഗ പരീക്ഷണ ഓട്ടം നാളെ; ജാഗ്രതാ നിര്‍ദേശം

ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് അതിവേഗ പരീക്ഷണ ഓട്ടം നടത്തുന്നത്

ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് അതിവേഗ പരീക്ഷണ ഓട്ടം നടത്തുന്നത്

author-image
WebDesk
New Update
ചിങ്ങവനം- ഇരട്ട റെയിൽപ്പാത അതിവേഗ പരീക്ഷണ ഓട്ടം നാളെ; ജാഗ്രതാ നിര്‍ദേശം

ചങ്ങനാശേരി- ചിങ്ങവനം റെയിൽവേ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയതായി നിര്‍മിച്ച ലൈനിൽ വെള്ളിയാഴ‌്ച റെയിൽവേ സേഫ്റ്റി എൻജിനിയറുടെ സുരക്ഷാ പരിശോധന നടക്കും. ബംഗളൂരു ആസ്ഥാനമായ സതേൺ റെയിൽവേ ചീഫ് സേഫ്റ്റി കമീഷണർ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സുരക്ഷാസംഘം ഇരട്ടപ്പാതയിൽ ആദ്യം ട്രോളിയിലും പിന്നീട് രണ്ട് ബോഗികൾ ഘടിപ്പിച്ച എൻജിനിലും യാത്ര ചെയ‌്താണ‌് സുരക്ഷ പരിശോധിക്കുക.

Advertisment

ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് അതിവേഗ പരീക്ഷണ ഓട്ടം നടത്തുന്നത്. കോട്ടയം ജില്ലയിലെ ചിങ്ങവനം - ചങ്ങനാശേരി റെയിൽവേ സെക്ഷനുകൾക്കിടയിൽ പൊതു ജനങ്ങൾ, ലെവൽ ക്രോസ് ഉപയോക്താക്കൾ എന്നിവർ ജാഗ്രത പുലർത്തണമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. അനുവാദമില്ലാതെ റെയിൽവേ ലൈനിലും പരിസരങ്ങളിലും ജോലി ചെയ്യുകയോ ട്രാക്കിൽ പ്രവേശിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

Railway Kottayam Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: