scorecardresearch

'പോളിങ് മന്ദഗതിയിലാക്കാന്‍ ശ്രമിച്ചു, വോട്ട് ചെയ്യാനാകാത്ത അവസ്ഥ ചരിത്രത്തിലാദ്യം': ആരോപണവുമായി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായത് വൈകിയായിരുന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായത് വൈകിയായിരുന്നു

author-image
WebDesk
New Update
Chandy Oommen | Congress

ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടിങ് പ്രക്രിയയില്‍ വീഴ്ചകളുണ്ടെയെന്ന വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍." പോളിങ് മന്ദഗതിയിലായിരുന്നു പല ബൂത്തുകളിലും, പ്രശ്നം ഉന്നയിച്ചപ്പോള്‍ ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തി. പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചു പോയ സാഹചര്യം ഉണ്ടായി," ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

Advertisment

"പോളിങ് മന്ദഗതിയിലായ ബൂത്തുകളില്‍ സമയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതല്‍ അനുവദിച്ചു. എന്ത് കൊണ്ട് ഔക്സിലറി ബൂത്ത്‌ അനുവദിച്ചില്ല. ഇങ്ങനെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണ്. ആ ഗുണ്ടകൾ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവർക്കും അറിയാം," ചാണ്ടി കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായത് വൈകിയായിരുന്നു. ഔദ്യോഗിക സമയം കഴിഞ്ഞും പോളിങ് നീണ്ടു. 6 മണി വരെ 72.91 ശതമാനമാണ് രേഖപ്പെടുത്തിയത്. 1,28,624 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതില്‍ 64,084 പുരുഷന്മാരും 64,538 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Advertisment
Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: