/indian-express-malayalam/media/media_files/uploads/2023/07/chandy-oommen-vinayakan-1.jpg)
വിനായകനെതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ശക്തമാവുകയാണ്
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഇന്നുണ്ടായിരുന്നെങ്കിൽ ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറഞ്ഞുകേൾക്കുന്നു. അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ,' ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, വിനായകനെതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ശക്തമാവുകയാണ്. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് നടൻ പോസ്റ്റ് പിൻവലിച്ചു.
ഡി സി സി ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവ, എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനൽ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെൻട്രൽ എ സി പി സി ജയകുമാറിനും എറണാകുളം നോർത്ത് സ്റ്റേഷൻ ഇൻസ്പെക്ടർക്കും പരാതിനൽകിയത്. ഇതിനുപുറമേ നാലു പരാതികൾകൂടി ലഭിച്ചതോടെയാണ്, നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്റെ ഫ്ലാറ്റിൽ അതിക്രമം നടത്തിയതായി വിനായകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us