പത്തനംതിട്ട: ശബരിമലയിൽ കർമ്മ സമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലയ്ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയിൽ ഒന്നിലധികം ക്ഷതങ്ങളുണ്ടെന്നും തലയോട്ടിയ്ക്കും ക്ഷതമേറ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയുടെ മുന്‍വശത്തും മധ്യഭാഗത്തുമേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തലയില്‍ ആഴത്തിലുള്ള ക്ഷതമേറ്റിരുന്നെന്നും രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് ചന്ദ്രൻ ഉണ്ണിത്താന്രെ പോസ്റ്റ്മാർട്ടം നടത്തിയത്. അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ദീപുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മാർട്ടം പൂർത്തിയാക്കിയത്. ഹൃദയസ്തംഭനമാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണ കാരണമെന്നാണ് നേരത്തെ മുഖ്യമന്ത്രി അറിയിച്ചത്. ഇതിന് വിപരീധമായാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

ശബരിമല കര്‍മ്മസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിലാണ് കല്ലേറിൽ ചന്ദ്രന്‍ ഉണ്ണിത്താന് പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നവഴി ശാരീരിക സ്ഥിതി മോശമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.